
ചേർത്തല : ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 11ാം വാർഡിൽ തിരുനല്ലൂർ ചെട്ടിശേരിയിൽ കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ പ്രദീപിന്റെ ഭാര്യ സുപ്രിയ (53) ആണ് മരിച്ചത്. അപകടത്തിൽ പ്രദീപിന് വാരിയെല്ലുകൾക്ക് ക്ഷതമേറ്റു. ചേർത്തല -അരൂക്കുറ്റി റോഡിൽ നെടുമ്പ്രക്കാട് പള്ളിക്കവലയ്ക്ക് സമീപം ശനിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുപ്രിയ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് മരിച്ചത്.കളമശേരി ഇ.എസ്.ഐ. ആശുപത്രിയിലെ നഴ്സായിരുന്നു. മക്കൾ:അഖിൽ പ്രദീപ്,അഭിജിത്ത് പ്രദീപ്.മരുമകൾ:അഖില. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.