ചാരുമൂട്: പാലമേൽ മേഖലയിലെ സി.പി.എം നേതാവായിരുന്ന കെ.നാരായണക്കുറുപ്പിന്റെ 25-ാം ചരവാർഷിക ദിനാചരണവും കുടുംബ സംഗമവും ഇന്ന് രാവിലെ 10 ന് നൂറനാട് എ.വി.എം ആഡിറ്റോറിയത്തിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. എൽ.സി സെക്രട്ടറി കെ.ഉത്തമൻ അധ്യക്ഷത വഹിക്കും.