
ഹരിപ്പാട് : രണ്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പല്ലന കളത്തിൽ ആർ. ഭാസ്ക്കന്റെ ഭാര്യ ഭാസുര (71) മരിച്ചത്. രണ്ടു വർഷം മുമ്പ് തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ റോഡിൽ വച്ച് ബുള്ളറ്റ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കൾ രാത്രി 9.30 ഓടെ മരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: അനിൽ ബി.കളത്തിൽ (ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗം, യു.ഡി.എഫ് ഹരിപ്പാട് നിയോജക മണ്ഡലം ചെയർമാൻ), സെനി ബി.കളത്തിൽ (സബ്ബ് ഇൻസ്പെക്ടർ , അരൂർ ), ബിനു ബി.കളത്തിൽ (ഹെൽത്ത് ഇൻസ്പെക്ടർ , ആറാട്ടുപുഴ), ജയൻ ബി.കളത്തിൽ (കുവൈറ്റ് ).മരുമക്കൾ: റൂഷ അനിൽ (സെയിൽ ടാക്സ് ജി.എസ്.ടി, ഓഫീസ്, ഹരിപ്പാട്), സരിത സെനി (ലക്ചറർ, സെന്റ് അക്വിനാസ് കോളേജ്, ഇടക്കൊച്ചി), മനു ജയൻ (മിനിസ്ട്രി ഒഫ് ഹെൽത്ത്, കുവൈറ്റ്).സഞ്ചയനം: വ്യാഴം രാവിലെ 8 ന് .