asf

മുഹമ്മ: ആര്യാട് ലൂഥറൻ എച്ച്.എസ്.എസ്സിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം പി. പി. ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൽ. അരുൺ സ്വാഗതം പറഞ്ഞു . പി.ടി.എ പ്രസിഡന്റ് പി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഡി വി .കെ.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ

. ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ, വാർഡ് മെമ്പർ എം .അനിൽകുമാർ , ഹയർസെക്കൻഡറി ഡിസ്ട്രിക് കോഡിനേറ്റർ സജി ജോൺ എന്നിവർ മുഖ്യാതിഥികളായി. എൻ.എസ്.എസ് ആലപ്പുഴ ക്ലസ്റ്റർ കോഡിനേറ്റർ മുഹമ്മദ് ഹാഫീസ് വി. എ. സന്ദേശം നൽകി.