മുഹമ്മ : കാട്ടൂർ സെന്റ് മൈക്കിൾസ് ഫൊറോന ദേവാലയത്തിൽ കന്യാമറിയത്തിന്റെ തിരുനാളിനും ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികൾക്കും തുടക്കമായി. 17ന് സമാപിക്കും എല്ലാ ദിവസവും രാവിലെ 6ന് ജപമാല, 6.30ന് ദിവ്യ ബലി. 14ന് മിഖായേൽ മാലാഖയുടെ നൊവേന, ഫാ.സൈറസ് കാട്ടുങ്കൽ തയ്യിൽ മുഖ്യകാർമ്മികത്വം വഹിക്കും. 15ന് വൈകീട്ട് 5.30ന് ജപമാല, ലിറ്റനി, ഫാ. ജോസഫ് മാനുവൽ നേതൃത്വം നൽകും.16ന് വൈകിട്ട് 5.30ന് ജപമാല, ഫാ.ഷാന്റോ നേതൃത്വം നൽകും. 17ന് തിരുനാൾ, രാവിലെ 9ന് കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം, വൈകിട്ട് 3.30ന് തിരുനാൾ ദിവ്യബലി, ഫാ.ജോയി മുത്തപ്പൻ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.സെബാസ്റ്യൻ പ്രഭാഷണം നടത്തും. തുടർന്ന് തിരുനാൾ പ്രദക്ഷിണം . ഫാ. അലൻ ലെസ്‌ലി, ഫാ. മോൻസി കാർലോസ് , സിസ്റ്റർ റോസ് സേവ്യർ, റോസ് ദലിമ്മ, പോൾ പാനേഴത്ത്, പി. സി. ജേക്കബ് പള്ളിപ്പറമ്പിൽ, ജോഷി പള്ളിപ്പറമ്പിൽ, സണ്ണി തെക്കേ പാലയ്ക്കൽ, പി. ജെ. ആന്റണി, സാലസ്, സാലമ്മ ബഞ്ചമിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.