ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി വിവിധ പരിശോധനകളും ബോധവത്കരണ ക്ലാസും നടത്തും. രാവിലെ 9 മുതൽ ഡോ.പി.വിനോദ്കുമാർ,ഡോ.ആർ.മനു എന്നിവരുടെ നേതൃത്വത്തിൽ പ്രമേഹത്തെ തിരിച്ചറിയാനും പ്രതിരോധനത്തിനുമായി ഷുഗർ ടെസ്റ്റ്,ലിപിഡ് പ്രൊഫൈൽ,എച്ച്.ബി.എ1.സി , ബ്ലഡ് പ്രഷർ എന്നിവയും ഡയറ്റീഷൻ സ്‌നേഹ സോണി ബോധവത്കരണ ക്ലാസും നടത്തും.ഫോൺ: 0478 2832300, 9072779779, 9072323328.