അരൂർ: മഹിളാ കോൺഗ്രസ് എഴുപുന്ന ഈസ്റ്റ് മണ്ഡലം കൺവെൻഷൻ ഡി.സി.സി അംഗം ദിവാകരൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സുമ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.16 ന് നടക്കുന്ന സാഹസ് ക്യാമ്പ് വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു ഡി.സി.സി അംഗം എൻ.കെ.രാജീവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എക്സ്.തങ്കച്ചൻ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ തങ്കമണി സോമൻ,ഗീത ദിനേശൻ, മോളി കമലൻ, ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി അംഗം വർഗീസ് ജോഷി, രേണുക അജയൻ, അമ്പിളി ബാബു എന്നിവർ സംസാരിച്ചു.