അമ്പലപ്പുഴ: ആലപ്പുഴ സഹോദയ സി.ബി.എസ്‌. ഇ ജില്ലാ കായിക മേള അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്ക്കൂളിന്റെ നേതൃത്വത്തിൽ 15,16 തീയതികളിൽ പുന്നപ്ര കാർമൽ എൻജിനിയറിംഗ് കോളജ് മൈതാനിയിൽ നടക്കും. ജില്ലയിലെ അമ്പതിലധികം സ്കൂളുകളിൽ നിന്ന് 48 ഇനങ്ങളിൽ 2,000 ത്തോളം കായിക താരങ്ങൾ കായികമേളയിൽ പങ്കെടുക്കുമെന്ന് ആലപ്പി സഹോദയ പ്രസിഡന്റ് ഡോ.എ.നൗഷാദ്, ട്രഷറർ ഡയാന ജേക്കബ്, മരിയ മോണ്ടിസോറി സെൻട്രൽ സ്ക്കൂൾ മാനേജർ ടി.കെ.ഹരികുമാർ, മരിയ മോണ്ടിസോറി സെൻട്രൽ സ്ക്കൂൾ പ്രിൻസിപ്പൽ അനീഷ്.കെ.ചെറിയാൻ, സഹോദയ എക്സിക്യൂട്ടീവംഗം ചന്ദ്രൻ.പി, ഫാ.ജയ്സൻ പി.എ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.15 ന് രാവിലെ 9 ന് എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്യും. അത് ലറ്റിക് മീറ്റ് ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ സഹോദയ പ്രസിഡന്റ് ഡോ. എ. നൗഷാദ് അദ്ധ്യക്ഷത വഹിക്കും.16 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.പി.പി.ചിത്തരഞ്ജൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും.