
ഹരിപ്പാട്: കാർത്തികപള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരൻ സന്തോഷ് കുമാറിനെ ജില്ലാ കളക്ടർ അലക്സ് വർഗീസ് അദാലത്തിൽ ആദരിച്ചു. തന്റെ ജോലിക്കിടയിൽ കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ സ്വർണാഭരണം ഓഫീസ് മേലധികാരിയെ ഏൽപ്പിക്കുകയും, അത് ഉടമക്ക് തിരികെ ലഭിക്കുന്നതിനു സഹായമാകുകയും ചെയ്ത മാതൃകാപരമായ പ്രവർത്തനത്തിനായിരുന്നു അനുമോദനം. ഡെപ്യൂട്ടി കളക്ടർ സുധീഷ്, തഹസീൽദാർ സജീവ് കുമാർ.പി.എ, തഹസീൽദാർ ഭൂരേഖ ദീപു.വി, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ പ്രതീക്ഷ.ടി.എസ്, ഡെപ്യൂട്ടി തഹസീൽദാർ ബിജു പി.വി എന്നിവർ പങ്കെടുത്തു.