
ആലപ്പുഴ: ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വാരാഘോഷ പരിപാടികൾ ആലപ്പുഴ സാന്ത്വൻ റെസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ പി.പി. സാബു അദ്ധ്യക്ഷനായി . നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹാദി ഹസൻ,സാന്ത്വൻ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിൻഡ,ആലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. മനോജ്, ഡി.സി.സി സെക്രട്ടറി സുബ്രമണ്യദാസ്, ജവഹർ ബാൽ മഞ്ച് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ ഹസൻ എം.പൈങ്ങാമഠം തുടങ്ങിയവർ പ്രസംഗിച്ചു.