
കൊച്ചി: ബോക്സിംഗ് മത്സരത്തിൽ പങ്കെടുത്ത് കൈയൊടിഞ്ഞെങ്കിലും മെഡലിന്റെ തിളക്കത്തിലാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്ന് എൻ. ആയിഷ മടങ്ങുന്നത്. കായംകുളം നൂറനാട് സി.ബി.എം എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ ആയിഷ, വുഷുവിൽ സ്വർണവും ഗുസ്തിയിൽ വെങ്കലവും നേടി. ബോക്സിംഗ് മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്രങ്കിലും വെങ്കലം നേടി.
ഗുസ്തിയിൽ വിധിനിർണയത്തിൽ പിഴവുണ്ടെന്ന് ആരോപിച്ച് അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആയിഷ പറഞ്ഞു. സ്കൂളിലെ ഏക മെഡൽ ജേതാവ് കൂടിയാണ് ആയിഷ.
ഷാജിലാണ് പരിശീലകൻ. ദുബായിൽ നഴ്‌സായ ബുഷരയാണ് ഉമ്മ. സിദ്ധിഖ്, ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.