ambala

അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനം പോസ്റ്റോഫീസിന് മുന്നിലെ കുഴി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇന്നലെ രാവിലെ മറ്റൊരു വാഹനത്തിന് വഴിമാറികൊടുക്കുന്നതിനിടെ കുഴിയിൽ വീണ് സൈക്കിളിൽ മത്സ്യവിൽപ്പന നടത്തുന്നയാൾക്ക് പരിക്കേറ്റിരുന്നു. നിരവധി ഇരുചക്രവാഹനയാത്രക്കാർക്കും ഈ കുഴിയിൽ വീണ് പരിക്കേറ്റിട്ടുണ്ടെെന്ന് നാട്ടുകാർ പറയുന്നു. അധികൃതർ ഇടപ്പെട്ട് എത്രയും പെട്ടെന്ന് കുഴിയടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.