കായംകുളം: കായംകുളത്ത് റെയിൽവേ മെയിൽ സർവീസ് (ആർ.എം.എസ് ) ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി.എ.അഖിൽ കുമാർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.ജെ.മിനീസ, മുഹമ്മദ് ജുറൈജ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ ഷിബുദാസ്, സനൂജ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ബിച്ചിൻ.ആർ. പ്രസാദ്, അഖിൽ കുമാർ , മേഖലാ സെക്രട്ടറി ജിജോ എന്നിവർ സംസാരിച്ചു.