കായംകുളം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവർ പരേതനായ കാർത്തികയന്റെ കുടുംബത്തിന് ക്ഷേമനിധി ബോർഡിന്റെ മരണാനന്തര ധനസഹായമായി ഒരു ലക്ഷം രൂപ വിതരണം ചെയ്തു. കൗൺസിലർ പി.ഗീത തുക കൈമാറി. എ.ഹസൻകോയ,മഞ്ജു.എസ് ബി.ലതൻ തുടങ്ങിയവ പങ്കെടുത്തു.