ആലപ്പുഴ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾക്കുള്ള താമസ സൗകര്യങ്ങൾ നഗരത്തിലും പുറത്തുമായി സജ്ജമായി. വിപുലമായ താമസ സൗകര്യങ്ങളാണ് അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.ഒരു ദിവസം 1000 ആൺകുട്ടികൾക്കും 1000 പെൺകുട്ടികൾക്കും വീതമാണ് താമസസൗകര്യം. ആവശ്യത്തിന് കുടിവെള്ളം എല്ലാ താമസസ്ഥങ്ങളിലും വിദ്യാർഥികൾക്കായി കരുതിയിട്ടുണ്ട്. കൂടാതെ ആംബുലൻസ്, ഹെൽത്ത് സ്‌ക്വാഡ്, മെഡിക്കൽ സംഘം എന്നിവയുടെ സേവനവും ​ഉറപ്പാക്കിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്ന് വേദികളിൽ എത്താൻ പ്രത്യേകം വാഹനങ്ങളും സജ്ജമാക്കി.

​ഓരോജില്ലയും താമസ കേന്ദ്രങ്ങളും

(ആൺകുട്ടികൾ)

1. തിരുവനന്തപുരം : എച്ച്.എസ് & എച്ച്.എസ്.എസ് അറവുകാട്
2. കൊല്ലം : ഗവ.എച്ച്.എസ് പറവൂർ
3. ആലപ്പുഴ : ഗവ.മോഡൽ ഗേൾസ് എച്ച്.എസ്.എൽ.പി.എസ്
4. പത്തനംതി​ട്ട : കളർകോട്. യു.പി. എസ്.
5. കോ​ട്ടയം, ഇടുക്കി : ഗവ. വി.എച്ച്.എസ്.എസ്. ആര്യാട്
6. എറണാകുളം : എസ്.ഡി.വി. ജെ.ബി.എസ്. ആലപ്പുഴ
7. തൃശ്ശൂർ : ​തിരുവമ്പാടി എച്ച്.എസ്.എസ്​
​8,പാലക്കാട്: ടി.ഡി.എച്ച്.എസ്.എസ് ആലപ്പുഴ
​9, മലപ്പുറം: ലിയോ തേർട്ടീന്ത് എൽ.പി.എസ് ആലപ്പുഴ
10: കോഴിക്കോട്: സെന്റ് മൈക്കിൾസ് എച്ച്.എസ് തത്തംപള്ളി
11.വയനാട് : സെന്റ് ജോസഫ്‌സ് എൽ.പി. എസ്. ആലപ്പുഴ
​12. കണ്ണൂർ : ​തിരുവമ്പാടി എച്ച്.എസ്.
1​3. കാസർകോട് : ജി.യു.പി.എസ്. പൂന്തോപ്പിൽ ഭാഗം

പെൺകുട്ടികൾ

1. തിരുവനന്തപുരം : സെന്റ് ആന്റണീസ് എച്ച്.എസ്. ആലപ്പുഴ
2. കൊല്ലം : ഗവ.മുഹമ്മദൻസ് ജി.എച്ച്.എസ്.എസ് ആലപ്പുഴ
3. ആലപ്പുഴ : ലജ്‌നത്തുൽ മുഹമ്മദീയ എൽ.പി.എസ് ആലപ്പുഴ
4. എറണാകുളം : സെന്റ് ആന്റണീസ് എൽ.പി.എസ് ആലപ്പുഴ

കണിച്ചുകുളങ്ങര ദേവീക്ഷേത്ര അനുബന്ധ കെട്ടിടങ്ങൾ

5. പത്തനംതിട്ട : കണിച്ചുകുളങ്ങര ബ്ലോക്ക്
6. കോട്ടയം ​, വയനാട് : കണിച്ചുകുളങ്ങര ബ്ലോക്ക്
7. ഇടുക്കി : കണിച്ചുകുളങ്ങര ബ്ലോക്ക്
8. തൃശ്ശൂര്‍ : കണിച്ചുകുളങ്ങര ബ്ലോക്ക്
9. പാലക്കാട് : കണിച്ചുകുളങ്ങര ബ്ലോക്ക്
10. മലപ്പുറം ​, കോഴിക്കോട് : കണിച്ചുകുളങ്ങര ബ്ലോക്ക്
11. കണ്ണൂർ, കാസർകോട് : കണിച്ചുകുളങ്ങര ബ്ലോക്ക്