ph

കായംകുളം: കായംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ നടയ്ക്കാവ് എൽ.പി എസിന്റെ വിജയ ഘോഷയാത്ര കായംകുളം പൊലീസ് സബ് ഇൻസ്‌പെക്ടർ രതീഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരും രക്ഷിതാക്കളും ജനപ്രതിനിധികളും സ്വീകരിച്ചു. വാർഡ് മെമ്പർ അൻസാരി കോയിക്കലേത്ത്, ഹെഡ് മാസ്റ്റർ ഗോപീകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ്‌ ജോജിമോൻ,അദ്ധ്യാപകരായ ഡി. ഓമനക്കുട്ടൻ,കെ.ജി ലേഖ,സേതു ലക്ഷ്മി, രഞ്ചിത, നസീറ, ലേഖ. പി. നായർ,വി.ജി.ബിന്ദു എന്നിവർ നേതൃത്വം നൽകി.