തിരുവനന്തപുരം: ശ്രീകാര്യം ഇളംകുളം ടെമ്പിൾ ലെയ്ൻ ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെയും കുന്നം ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥി സാന്ദ്രത നിർണയവും സംഘടിപ്പിക്കും. 17ന് ഉച്ചയ്ക്ക് 2മുതൽ വൈകിട്ട് 5വരെ കുന്നം ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കുന്ന ക്യാമ്പ് ചെറുവയ്ക്കൽ വാർഡ് കൗൺസിലർ എസ്.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്റ് ബി.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.ശ്രീരുദ്ര ചെയർമാൻ ഡോ.വിഷ്ണുനമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.കരയോഗം സെക്രട്ടറി എം.കെ.മധു,ഇളംകുളം മഹാദേവ ക്ഷേത്രം പ്രസിഡന്റ് ടി.എസ്.ശ്രീജിത്ത് എന്നിവർ സംസാരിക്കും. ശ്രീരുദ്ര എം.ഡി ഡോ. മായാലക്ഷ്മി സ്വാഗതവും ആർ.എം.ഒ ഡോ.അക്ഷയ് അനിൽ നന്ദിയും പറയും.1500 രൂപ ചെലവ് വരുന്ന ബോൺ മിനറൽ ഡെൻസിറ്റി സ്കാനും സൗജന്യ രക്തപരിശോധനയും ഉണ്ടാകും.ഡോ.വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ ശ്രീരുദ്രയിലെ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100പേർക്കാണ് സൗജന്യ സേവനം.ഫോൺ: 9567748218,9567048218,0471 2590045.