മാവേലിക്കര:കരിപ്പുഴ കടവൂർ കൊല്ലനട ദേവീക്ഷേത്രത്തിലെ മണ്ഡലകാല വൃശ്ചിക ചിറപ്പ് മഹോത്സവം 16 ന് തുടങ്ങി ഡിസംബർ 27 ന് സമാപിക്കും. ഭാഗവത പാരായണം, ഭജന, അന്നദാനം, വിളക്ക്, പ്രത്യേക പൂജകൾ എന്നിവ മണ്ഡലകാലത്ത് നടത്തുമെന്ന് പ്രസിഡന്റ് കെ.ബി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. വിനോദ്, സെക്രട്ടറി ഭുവനേന്ദ്ര ബാബു, ഉപദേശക സമിതി കൺവീനർ ആർ. ദേവരാജൻ എന്നിവർ അറിയിച്ചു.