
അമ്പലപ്പുഴ: കലാകാരന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്ന് നാടക ചലച്ചിത്ര നടൻ ജയൻ ചേർത്തല പറഞ്ഞു. പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച "കലയും രാഷ്ട്രീയവും " എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പരിഷ്കരണത്തിന് കലകൾ സഹായകരമായി തീർന്നുവെന്നും ജയൻ ചേർത്തല അഭിപ്രായപ്പെട്ടു. സെമിനാറിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും ഫാസ് ട്രഷററുമായ അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷനായി . എസ് .ഭാഗ്യനാഥ്, കെ. മോഹൻ കുമാർ, മധു പുന്നപ്ര,മുഹമ്മദ് ഇക്ബാൽ, നസീർ സലാം എന്നിവർ സംസാരിച്ചു.