
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ പാർട്ടി താത്പര്യങ്ങൾക്ക് വിധേയരാകാത്ത ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന സി.പി.എം അംഗങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാണാവള്ളി സൗത്ത്,നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി.ഡി.സി.സി സെക്രട്ടറി എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി.രാധാകൃഷ്ണൻ,കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്.രാജേഷ്,മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രതി നാരായണൻ,സി.പി വിനോദ്കുമാർ,എം.ആർ.രവി,ഹരിഹരൻ,കെ.വി.കിഷോർ,സീന പ്രദീപ്,ബേബി ചാക്കോ, ആർ. ഉഷാദേവി,അജയഘോഷ് എന്നിവർ സംസാരിച്ചു.