ആലപ്പുഴ : സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്
വിവിധ ജില്ലകളിൽ നിന്നെത്തുന്നവർക്ക് വേദികളിലേക്കും താമസകേന്ദ്രങ്ങളിലേക്കും കൃത്യമായി സഞ്ചരിക്കാൻ ഓൺലൈൻ മാപ്പ് തയ്യാറാക്കി എ.കെ.എസ്. ടിയുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രോഗ്രാം കമ്മിറ്റി. പ്രധാനപ്പെട്ട നാലു വേദികളും 20 താമസകേന്ദ്രങ്ങളും ബന്ധിപ്പിച്ചുള്ള ശാസ്‌മ്രേള ഗൂഗിൾ മാപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. മാപ്പിന്റെ പ്രകാശനം പി. പി ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. സെന്റ് ജോസഫ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ഉണ്ണി ശിവരാജൻ സ്വാഗതം പറഞ്ഞു.