ചാരുംമൂട്: പടവെട്ടിന്റെ ചരിത്രശേഷിപ്പുകൾ നിലനിൽക്കുന്ന നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം 16 മുതൽ 27 വരെ നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
16ന് വൈകിട്ട് 4ന് കരകൂടലോടെ തുടക്കമാകും. 7ന് മന്ത്രി ജി.ആർ.അനിൽ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവ്വഹിക്കും. ഈ വർഷത്തെ പരബ്രഹ്മ ചൈതന്യ പുരസ്കാരം എം.എസ്. അരുൺകുമാർ എം.എൽ.എ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയ്ക്ക് സമ്മാനിക്കും.
ഉത്സവദിനങ്ങളിൽ രാവിലെ 6 ന് ഗണപതി ഹവനം,ധാര, 8.30 ന് ഭാഗവത പാരായണം,12 ന് കഞ്ഞിസദ്യ തുടങ്ങിയവ നടക്കും. 17 ന് രാത്രി 7 ന് കളരി , 8.30 ന് നാടകം, 18 ന് രാത്രി 7ന് യുവജന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം.എൽ.എ മുഖ്യാതിഥിയാവും, രാത്രി 8.30 ന് നാടകം. 19 ന് രാത്രി 8.30 ന് നാടൻ പാട്ട് . 20 ന് രാത്രി 7ന് കലാ സാഹിത്യ സമ്മേളനം പി.എൻ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് രവിവർമ്മ തമ്പുരാൻ മുഖ്യാതിഥിയാകും. സി.എസ്.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും, രാത്രി 8.30 ന് നാടകം.
21 ന് വൈകിട്ട് 6 ന് ദീപവിസ്മയ പ്രഭാപൂരം, രാത്രി 8.30 ന് കനൽ മ്യൂസിക് മെഗാ ഷോ. 22 ന് രാവിലെ 10 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും, രാത്രി 8.30 ന് നാടകം. 23 ന് രാത്രി 8.30 ന് നാടകം. 24 ന് രാത്രി 8.30 ന് നാടൻപാട്ട്. 25 ന് വൈകിട്ട് 5 ന് കാർഷിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ.സംഗീത വിശ്വനാഥ് മുഖ്യ പ്രഭാഷണം നടത്തും.16 കരകളിലെ മികച്ച ഓരോ കർഷകരെ ആദരിക്കും. രാത്രി 7 ന് കുത്തിയോട്ട ചുവടും പാട്ടും, 8.30 ന് ഗാനമേള. 26 ന് വൈകിട്ട് 6-30 ന് കർപ്പൂര ദീപക്കാഴ്ച, രാത്രി 8-30 ന് ഗാനമേള. 27 ന് രാവിലെ 6-30ന് സോപാന സംഗീതാർച്ചന, 11-30 ന് ശീതങ്കൻ തുള്ളൽ, വൈകിട്ട് 5 ന് ചൊവ്വല്ലൂർ മോഹനവാര്യരുടെ പാണ്ടിമേളം, 7 ന് സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമോദ് വെളിയനാട് മുഖ്യാതിഥിയാകും. 9 ന് ഗാനമേള.
പ്രസിഡൻ്റ് രാധാകൃഷ്ണൻ രാധാലയം,സെക്രട്ടറി കെ.രമേശ്, ട്രഷറർ കെ.ആർ.ശശിധരൻ പിള്ള, ഭാരവാഹികളായ രജിൻ എസ്. ഉണ്ണിത്താൻ, പി.പ്രമോദ്, കെ.മോഹൻകുമാർ, വി.എസ്.നാണുക്കുട്ടൻ, മോഹനൻ നല്ലവീട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.