ആലപ്പുഴ: തോട്ടിൽ വീണ വിദ്യാർത്ഥിനിയെ ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.30ന് ചുങ്കം ലേക്പാലസ് ജംഗ്ഷന്‌ സമീപത്തായിരുന്നു സംഭവം. പഠനം കഴിഞ്ഞ് സൈക്കിളിൽ പോകുകയായിരുന്ന പെൺകുട്ടികളിലൊരാൾ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ആ സമയം ഓട്ടോ ഓടിച്ചു വരുകയായിരുന്ന വിനോദ് തോട്ടിൽ ചാടി കുട്ടിയെ രക്ഷപ്പെടുത്തി.

പള്ളാത്തുരുത്തി സ്വദേശിയും പളളാത്തുരുത്തി ബോട്ട് ക്ലബ്ബ് വൈസ് പ്രസിഡന്റുമാണ് കേരള സദനത്തിൽ വിനോദ്.