photo

ആലപ്പുഴ: മരം മുറിക്കുന്നതിനിടയിൽ മുറിച്ച മരച്ചില്ല കൈയിൽ വീണ് കൈ ഒടിഞ്ഞ് മരത്തിൽ കുടുങ്ങിയ മദ്ധ്യവയസ്കന്റെ രക്ഷകരായി ഫയർ ഫോഴ്സ്. കുതിരപ്പന്തി വാർഡിൽ പുത്തൻപറമ്പിൽ അൻസിലിനെയാണ് (47) രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം 4മണിയോടെ സ്റ്റേഡിയം വാർഡിൽ പ്ലാപറമ്പിൽ അജ്മലിന്റെ വീട്ടിലെ മരം മുറിക്കുന്നതിനിടെയാണ് മുറിച്ച മരച്ചില്ല അൻസിലിന്റെ കൈയ്യിൽ വീണ് കൈ ഒടിഞ്ഞത്. വിവരം അറിഞ്ഞ് എത്തിയ ഫയർഫോഴ്സ് അൻസിലിനെ കോണി ഉപയോഗിച്ച് മരത്തിൽ നിന്ന് താഴെ ഇറക്കി ആശുപത്രിയിൽ എത്തിച്ചു.