
മാന്നാർ: ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാറിന്റെ സ്ഥാപകദിനാഘോഷം മാന്നാർ റോട്ടറി ഭവനിൽ ഡിസ്ട്രിക്ട് ചെയർമാൻ ഡോ.സ്വർണലത അരുണാചലം ഉദ്ഘാടനം ചെയ്തു. വൃക്കരോഗ ബാധിതയായ മറിയം ഫാത്തിമയുടെ ചികിത്സക്കായി സംഭാവന നൽകിക്കൊണ്ടാണ് ക്ലബിന്റെ വാർഷികം സംഘടിപ്പിച്ചത്. ഗോൾഡൻ മാന്നാറിർ പ്രസിഡന്റ് പ്രൊഫ.ഡോ.ബീന എം.കെയുടെ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ. ബിന്ദു മേനോൻചികിത്സാ സഹായം നൽകി. സെക്രട്ടറി രശ്മി ശ്രീകുമാർ, ട്രഷറർ സ്മിത രാജ്, എഡിറ്റർ അപർണ്ണ ദേവ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ ശ്രീകല എ.എം. നന്ദി പറഞ്ഞു. ഇന്നർവീൽ ക്ലബ് ഒഫ് പാസ്റ്റ് സി.ജി. ആർ. ഡോ.മായ നായർ, റോട്ടറി ക്ലബ് പാസ്റ്റ് അസി.ഗവർണർ പ്രൊഫ.ഡോ. പ്രകാശ് കൈമൾ, മാന്നാർ ഗ്രാമ പഞ്ചായത്ത് അംഗം കെ.സി പുഷ്പലത എന്നിവർ പങ്കെടുത്തു.