
കായംകുളം: കാറോടിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന മദ്ധ്യവയസ്ക്കൻ സ്റ്റിയറിംഗിൽ കുഴഞ്ഞ് വീണ് മരിച്ചു. രാഷ്ടീയ ജനതാദൾ കായംകുളം മണ്ഡലം സെക്രട്ടറി കൃഷ്ണപുരം കാപ്പിൽ കിഴക്ക് തൂലികയിൽ അജയൻ കല്ലേലിൽ (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ കായംകുളം ലിങ്ക് റോഡിൽ പെരുമന അർക്കേഡിന് മുന്നിലായിരുന്നു സംഭവം.
അജയൻ ബോധരഹിതനായതോടെ കാർ റോഡരികിലുള്ള കൈവരിയിൽ ഇടിച്ച് നിന്നു. ഓടിക്കൂടിയ യാത്രക്കാർ ഡോർ തുറക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസും ഫയർ ഫോഴ്സും എത്തി. കല്ല് ഉപയോഗിച്ച് കാറിന്റെ ഗ്ളാസ് തകർത്ത് അജയനെ പുറത്തെടുത്ത് പൊലീസ് ജീപ്പിൽ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോർ തുറക്കാൻ പൊലീസ് എത്തുന്നതുവരെ കാൽ മണിക്കൂറോളം നഷ്ടമായി. ഭാര്യ:കൃഷ്ണകുമാരി (നഴ്സ് ഇ.എസ്.ഐ).