മാവേലിക്കര: ആർ.എസ്.എസ് ചെങ്ങന്നൂർ സംഘജില്ല കാര്യാലയ ഉദ്ഘാടനം ഇന്ന് രാവിലെ 11.42 നും 12.05നും മദ്ധ്യേ ആർ.എസ്.എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ.വന്നിയ രാജൻ നിർവ്വഹിക്കും. കഴിഞ്ഞ 76 വർഷക്കാലമായി മാവേലിക്കര കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആർ.എസ്.എസ് ഇപ്പോഴാണ് മാവേലിക്കയിൽ ഒരു കാര്യാലയം നിർമ്മിക്കുന്നത്. രണ്ട് നിലകളായി നിർമ്മിച്ച കാര്യാലയ നിർമ്മാണം രണ്ട് വർഷത്തിന് മുമ്പാണ് ആരംഭിച്ചത്. സെൻട്രൽ സ്കൂൾ, സേവാ മന്ദിരങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയ ആർ.എസ്.എസ്, സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ പുതിയ കാര്യാലയമെന്ന പ്രവർത്തകരുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണെന്ന് ജില്ലാ സഹകാര്യവാഹ് എസ്.സതീഷ് കുമാർ പറഞ്ഞു.