കുട്ടനാട് : രണ്ടുദിവസമായി നടക്കുന്ന സി.പി.എം കുട്ടനാട് ഏരിയസമ്മേളനത്തിന് ഇന്ന് രാമങ്കരിയിൽ തുടക്കമാകും. കുട്ടനാട് ഏരിയാ കമ്മറ്റിയുടെ കീഴിലായി വരുന്ന പത്ത് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 100ഓളം വരുന്ന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും . ഇന്ന് രാവിലെ മാമ്പുഴക്കരിയിലെ ക്രിസ് സെന്ററിൽ പ്രതിനിധി സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്രകമ്മറ്റിയംഗം സി.എസ് സുജാത , ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി. പി ചിത്തരജ്ഞൻ, കെ.പ്രസാദ്, കെ. രാഘവൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. നാളെ വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം എൽ .ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സമ്മേന നഗരിയിലുയർത്തുവാനുള്ള കൊടിമരം രാമങ്കരിയിലെ എം.എം.ആന്റണിയുടെ സ്മൃതിമണ്ഡപത്തിൽ നിന്നും, പതാക നീലംനേപേരൂരിലെ വി.ജി.കുട്ടപ്പന്റെ സ്മൃതിമണ്ധപത്തിൽ നിന്നും കപ്പിയും കയറും കാവാലത്തെ ശ്രീധരന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കഴിഞ്ഞ ദിവസം രാമങ്കരിയിൽ എത്തിച്ചിരുന്നു.