ആലപ്പുഴ: ലോട്ടറി വില്പനക്കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ തിരുവമ്പാടി ബീച്ച് വാർഡിൽ വട്ടത്തിൽ വീട്ടിൽ പീറ്ററുടെ മകൻ അഗസ്റ്റിൻ (സന്തോഷ്-39) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നാണ് വീടിന്റെ സീലിംഗിലെ ഹുക്കിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അഗസ്റ്റിനും പിതാവും മാത്രമായിരുന്നു വീട്ടിൽ താമസം. സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്.