ആലപ്പുഴ: വണ്ടിച്ചെക്ക് കേസിൽ ചിട്ടിക്കമ്പനി ഉടമയ്ക്ക് തടവും പിഴയും. അമ്പലപ്പുഴ കരൂർ ശെൽവ നിവാസിൽ അനിൽ കുമാറിനെയാണ് ആലപ്പുഴ പ്രിൻസിപ്പൽ മുൻസിഫ് മജിസ്റേറ്റ് എം. ഹരികൃഷ്ണൻ മൂന്നു മാസം തടവിനും 76000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. വണ്ടാനം വെള്ളാപ്പള്ളി വി.എസ്.സാബുവിൽ നിന്നും 76000 രൂപവായ്പ വാങ്ങിയ ശേഷം വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചുവെന്നാരോപിച്ച് നൽകിയ കേസിലാണ് ശിക്ഷ. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പ്രതി ഒരു മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. വാദിക്കുവേണ്ടി അഡ്വക്കേറ്റുമാരായ എസ്. ജ്യോതികുമാർ എസ്. സുചിത്ര എന്നിവർ കോടതിയിൽ ഹാജരായി .