d

ആലപ്പുഴ: രണ്ട് വർഷം മുമ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പ്രത്യേക ഫണ്ടുപയോഗിച്ച് പുനരുദ്ധാരണം നടത്തിയ ആലപ്പുഴ ബീച്ചിനോട് ചേർന്നുള്ള വിജയ് പാർക്കിൽ വിവിധ ഉപകരണങ്ങൾ വീണ്ടും കട്ടപ്പുറത്തായി. പ്ലാസ്റ്റിക് സ്ലൈഡർ തകർന്ന് വലിയ ദ്വാരം രൂപപ്പെട്ടു. ഇത് ശ്രദ്ധിക്കാതെ കുട്ടികൾ കയറിയാൽ അപകടം ഉറപ്പാണ്. കൊവിഡ് കാലത്ത് ഉപയോഗിക്കാതെ കിടന്ന് നശിച്ചുപോയ ഉപകരണങ്ങളിൽ പലതും എട്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് ഡി.ടി.പി.സി പുനഃസ്ഥാപിച്ചത്. കാലപ്പഴക്കം ചെന്നവയാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. ഇവയിൽ കുട്ടികൾ കയറാതിരിക്കാൻ സൂചനാ ബോർഡുകളോ, തടസ്സങ്ങളോ സ്ഥാപിച്ചിട്ടില്ല. ഉപയോഗശൂന്യമായ പെഡൽ ബോട്ടുകൾ ഇപ്പോഴും കുളക്കരയിൽ അലസമായി ഇട്ടിരിക്കുകയാണ്. പുതിയ ഉപകരണങ്ങൾ എത്തിച്ചപ്പോൾ എടുത്തുമാറ്റിയ പഴകിയ ഉപകരണങ്ങളുടെ ശേഖരം ഇപ്പോഴും പാർക്കിന്റെ വളപ്പിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്.

അപകടം വിളിച്ചുവരുത്തും

 ബീച്ച് കാണാനെത്തുന്ന വിദേശികൾ ഉൾപ്പടെ കുട്ടികളുമായി വിജയ് പാർക്കിലെത്താറുണ്ട്

 മികച്ച സംരക്ഷണം നൽകി പരിപാലിക്കേണ്ട ഉപകരണങ്ങളാണ് നശിച്ചിട്ടും നിലനിർത്തിയിരിക്കുന്നത്

 ഫോർ സീറ്റർ സീസോ, സ്പ്രിംഗ് റൈഡർ,മെറി ഗോ റൗണ്ട് ,സർക്കുലർ സ്വിംഗ്, ട്രംപോലിൻ തുടങ്ങിയ ഉപകരണങ്ങളാണ് 2വർഷം മുമ്പ് സ്ഥാപിച്ചത്

തകർന്ന ഉപകരണങ്ങൾ മാറ്റുന്നില്ല. സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തത് അപകടം വിളിച്ചുവരുത്തും

കുട്ടികൾ തനിയെ റൈഡിൽ കയറാൻ ശ്രമിച്ചിരുന്നു. പെട്ടെന്ന് റൈഡിലെ ദ്വാരം കണ്ടാണ് കുട്ടിയെ പിന്തിരിപ്പിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിഷ സൂചനാ ബോർഡ് സ്ഥാപിക്കണം

- മിനി സുരേഷ്, രക്ഷിതാവ്