
ആലപ്പുഴ: പ്രമേഹ ചികിത്സയിലെ വ്യാജൻമാരെ തിരിച്ചറിയണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ ശ്രീവിലാസൻ ആവശ്യപ്പെട്ടു. ഐ.എം.എയുടെയും ലയൺസ് ക്ലബ്ബിന്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ലോകപ്രമേഹ രോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ഐ.എം.എ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ .എം .എ, ആലപ്പുഴ പ്രസിഡന്റ് ഡോ.അരുൺ.എൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.ഷാജി, ഡോ.തോമസ് മാത്യു, ഡോ.ഷാജഹാൻ, ഡോ.സ്റ്റെഫിനി, ഡോ.ഷാലിമ, ഡോ.അരുന്ധതി, ലക്ഷ്മി, ഡോ ഗോപു എന്നിവർ ക്ലാസ് നയിച്ചു. ഇതോടനുബന്ധിച്ചു മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മദനമോഹൻ നായർ, ഡോ.മുഹമ്മദ്, ഡോ. മനീഷ് നായർ, ഡോ ഉമ്മൻ വർഗീസ്, ഡോ. കെ.എസ് മനോജ്, ലയൻസ് ക്ലബ് സോണൽ കോർഡിനേറ്റർ പി.ജെ എബ്രഹാം ,ചന്ദ്രദാസ് കേശവപിള്ള എന്നിവർ പങ്കെടുത്തു.