
മാന്നാർ: ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും നമ്മുടെ ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ നിലനിറുത്തുന്നതിനും ശക്തമായ നിലപാടുകൾ സ്വീകരിച്ച കഴിവുറ്റ ഭരണാധികാരി ആയിരുന്നു ജവഹർലാൽ നെഹ്റുവെന്ന്, കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾ ലത്തീഫ് അഭിപ്രായപ്പെട്ടു .ജവഹർലാൽ നെഹ്റുവിന്റെ 135-ാമത് ജന്മദിനാഘോഷത്തിൽ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജവഹർലാൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. തോമസ് ചാക്കോ, സണ്ണി കോവിലകം, അഡ്വ.കെ.വേണുഗോപാൽ, അഡ്വ.ഡി നാഗേഷ് കുമാർ, സുജ ജോഷ്വ, കെ.ബി യശോധരൻ, ബാലസുന്ദരപ്പണിക്കർ,ടി.കെ.ഷാജഹാൻ,ടി.എസ് ഷെഫീക്ക്, മിഥുൻ മയൂരം, മധുപുഴയോരം, ഹരി കുട്ടമ്പേരൂർ, പ്രദീപ് ശാന്തിസദൻ, എസ്.ബാലചന്ദ്രൻ നായർ, കെ.പി.സേവ്യർ, ചിത്രാ എം.നായർ, അജിത്ത് ആർ.പിള്ള, പി.ബി സൂരജ്, പി.ബി സലാം, റ്റി.ഡി മോഹനൻ, എം.പി മാത്തുക്കുട്ടി, സജി മെഹ്ബൂബ്, ഹസീന സലാം, പുഷ്പ ശശികുമാർ,ടി.കെ രമേശ്, വി.ശ്രീകുമാർ, രാജേഷ് വെച്ചൂരേത്ത്, രാധാകൃഷ്ണൻ വേലൂർമഠം, ബിജു കെ.ഡാനിയേൽ, ഹരിപാലമൂട്ടിൽ, പി.ബി അബ്ദുൾ അസീസ്, എസ്.ചന്ദ്രകുമാർ, ഹരികുമാർ ആര്യമംഗലം എന്നിവർ സംസാരിച്ചു.