ambala

അമ്പലപ്പുഴ : കേരള ഗവ, നഴ്സസ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ശിശുദിനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് കുട്ടികളുടെ വാർഡിൽ ശിശുദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ് അദ്ധ്യക്ഷയായി. സംസ്ഥാന ട്രഷറർ ഇ.ജി. ഷീബ ശിശുദിന സന്ദേശം നൽകി . പീഡിയാട്രീഷൻ ഡോ.ജോസ് സമ്മാനവിതരണം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.മേരി ,എൻ.ജി.ഒ അസോ. ഏരിയ പ്രസിഡന്റ് അനസ് യാസിൻ,ഏരിയ സെക്രട്ടറി രാജൻ, കെ.ജി.എൻ.യു വൈസ് പ്രസിഡന്റ് അനുപോൾ, സി.സി.ജയാനന്ദ എന്നിവർ സംസാരിച്ചു.