അമ്പലപ്പുഴ : കേരള സംഗീത നാടക അക്കാദമി കേന്ദ്ര, കലാ സമിതി ജില്ലാ കൺവെൻഷൻ നാളെ നടക്കും. ഉച്ചയ്ക്ക് 2 മുതൽ പുന്നപ്ര ഗവ. ജെ.ബി. സ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന കൺവൻഷനിൽ ജില്ലയിലെ 50 ഓളം കലാ സമിതികളിൽ നിന്നായി 300 ഓളം കലാകാരൻമാർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എച്ച്.സുബൈർ, പി.കെ .രവീന്ദ്രൻ, പി.ഡി.വിക്രമൻ, ജോബ് ജോസഫ്, രമേശ് മേനോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 3.30ന് എച്ച്.സലാം എം.എൽ.എ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് അലിയാർ എം. മാക്കിയിൽ അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തും.