അമ്പലപ്പുഴ: ആലപ്പുഴയുടെ വിനോദ സഞ്ചാര മേഖല കുതിച്ചു ഉയരുവാൻ സഹായിക്കുന്ന സീപ്ലെയിൻ പദ്ധതി പൂർണ്ണമായി നടപ്പിലാക്കുവാൻ ടൂറിസം വകുപ്പ് മുന്നോട്ട് വരണമെന്നും, മുൻകാലത്തെതുപ്പോലെ വികസന വിരുദ്ധ ചിന്താഗതിക്കാരുടെ ഇംഗിത്തിന് വഴങ്ങി പദ്ധതി നഷ്ടപ്പെടുത്തിയാൽ അത് ആലപ്പുഴയോടു ചെയ്യുന്ന കടുത്ത വഞ്ചനയാണെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ ആവശ്യപ്പെട്ടു.