ആലപ്പുഴ : 56ാമത് കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ വിജയികളെ കാത്തിരിക്കുന്നത് 530 ട്രോഫികൾ. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ആദ്യമായി ഏർപ്പെടുത്തിയ എഡ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയാണ്

പ്രധാന ആകർഷണം. ഈ ട്രോഫി തയ്യാറാക്കിയ അഭിനന്ദു എസ് .ആചാര്യ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തിപരിചയ മേളയിൽ മത്സരിക്കുന്നുമുണ്ട്.

ശാസ്ത്ര പ്രതിഭകളെ കാത്തിരിക്കുന്നതിൽ 78എവറോളിംഗ് ട്രോഫികളും 452 വ്യക്തിഗത ട്രോഫികളുമാണ്.

ഏറ്റവും മികച്ച ജില്ലക്ക് നൽകുന്ന എഡ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി കൂടാതെ രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ജില്ലകൾക്കും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന മികച്ച സ്‌കൂളുകൾക്കും ഉപജില്ലകൾക്കും ട്രോഫികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മൽസരങ്ങൾ നടക്കുന്ന നാല് സ്‌കൂളുകളിലും ട്രോഫി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതത് മേളയുടെ ട്രോഫികൾ അതേ വേദിയിൽ തന്നെ വിതരണം ചെയ്യും.

ട്രോഫികൾ

ശാസ്ത്രമേള : 76

സാമൂഹ്യശാസ്ത്രമേള : 30

ഗണിതശാസ്ത്രമേള : 58

പ്രവൃത്തിപരിചയമേള :136

ഐടി മേള : 32

വൊക്കേഷണൽ എക്സ്‌പോ : 8

ഭിന്നശേഷി കുട്ടികളുടെ പ്രവൃത്തിപരിചയമേള :112