sahakarana-varaghosham

മാന്നാർ: സഹകരണ പ്രസ്ഥാനങ്ങൾ നാടിന്റെ വികസനത്തിനും ജനങ്ങളുടെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും നിർണായക സംഭാവനകൾ നൽകുന്നുവെന്ന് ബ്ലോക്ക് ക്ഷേമകാര്യസമിതി ചെയർമാൻ ബി.കെ.പ്രസാദ് പറഞ്ഞു. കുട്ടമ്പേരൂർ 1654-ാം നമ്പർ സഹകരണ ബാങ്കിൽ നടന്ന സഹകരണ വാരാഘോഷം താലുക്ക്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബി.കെ പ്രസാദ്. ബാങ്ക് പ്രസിഡന്റ് ജോജിജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി.അജിത, ടി.എസ്.ശ്രീകുമാർ, പി.രാജേഷ്, എം.ടി. ശ്രീരാമൻ, എം.എൻ.രവീന്ദ്രൻപിള്ള, പി.കരുണാകരൻ, ലാജീ ജോസഫ്, വി.നരേന്ദ്രൻ, സുജാസുരേഷ്, പി.കെ.ശ്യാമള, രഞ്ജിത എന്നിവർ സംസാരിച്ചു.