1

കുട്ടനാട് : സി.പി. എം കുട്ടനാട് ഏരിയ സമ്മേളനം രാമങ്കരിയിൽ ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. പി. വി രാമഭദ്രൻ, എം.ഡി ചന്ദ്രൻ, എം. വി പ്രിയ, ജോബി തോമസ് എന്നിവർ പ്രസിഡിയം അംഗങ്ങളായി. പ്രസാദ് ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും പി. കെ വേണുഗോപാൽ അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി ജി.ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.രാഘവൻ, പി.പി.ചിത്തരജ്ഞൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ.അശോകൻ, കെ. കെ ഷാജു എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ സി.പി.ബ്രീവൻ സ്വാഗതം പറഞ്ഞു.