hj

ഹരിപ്പാട്: മാനസിക വെല്ലുവിളികൾ നേരിടുന്ന സബർമതി സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ ആയാപറമ്പ് ഗാന്ധിഭവനിലെത്തി അവിടുത്തെ അമ്മമാരോടും മറ്റ് അന്തേവാസികളോടും ഒപ്പം ശിശുദിനം ആഘോഷിച്ചു. കുട്ടികൾക്ക് സ്നേഹവിരുന്നും നൽകിയാണ് ഗാന്ധിഭവൻ അവരെ യാത്രയാക്കിയത്. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സബർമതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. ദീപു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും സബർമതി ചെയർമാനുവായ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ഓർഗറൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ സ്വാഗതവും സബർമതി പ്രിൻസിപ്പൽ എസ്.ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. രവിപ്രസാദ് ക്ലാസ് നിയിച്ചു. സബർമതി ഭരണസമിതി അംഗങ്ങൾ സി. പ്രസന്നകുമാരി, ഗിരീഷ് സുകുമാരൻ, പി.ടി.എ പ്രസിഡന്റ് പി.പി.ചന്ദ്രൻമാസ്റ്റർ, റിട്ട.ജഡ്ജ് സദാനന്ദൻ, കെ.എൽ ശാന്തമ്മ എന്നിവർ സംസാരിച്ചു.