
ഹരിപ്പാട്: നഗരസഭയിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. നഗരസഭാ പരിധിയിലുള്ള വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ കെ.കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.നാഗദാസ് സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിനു.ആർ.നാഥ്, നിർമലാ കുമാരി, മിനി സാറാമ്മ, എസ്. കൃഷ്ണകുമാർ, റവന്യൂ ഇൻസ്പെക്ടർ ഷിബു എന്നിവർ സംസാരിച്ചു. ശ്രീവിവേക്, ഉമറാണി, സജിനി സുരേന്ദ്രൻ, ലതാ കണ്ണന്താനം, ഈപ്പൻ ജോൺ, ബിജു മോഹൻ,നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഓരോ സ്കൂളിലെയും വിദ്യാർത്ഥികൾ നഗരത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അവതരിപ്പിച്ചു. റിപ്പോർട്ട് അവതരണത്തിൽ ഒന്നാം സ്ഥാനം ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, മണ്ണാറശാല യു.പി സ്കൂൾ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം നങ്ങ്യർകുളങ്ങര എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, മൂന്നാം സ്ഥാനം ഹരിപ്പാട് ഗവ.എൽ.പി സ്കൂൾ എന്നിവർക്ക് ലഭിച്ചു. ഹരിത കോളേജായി ടി.കെ.എം. എം കോളേജ് നങ്ങ്യാർകുളങ്ങരെയും ,ഹരിത സ്കൂൾ പുരസ്കാരം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ നങ്ങ്യാർകുളങ്ങര, ടൗൺ മുസ്ലിം എൽ.പി.എസ്, ഗവ.എൽ.പി.എസ്, ഗവ.യു.പി.എസ് ഹരിപ്പാട് എന്നിവർക്കും ലഭിച്ചു. ഹരിത ഓഫീസുകളായി എക്സൈസ് റെയിഞ്ച് ഓഫീസ് , ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഹരിപ്പാട് നഗരസഭ എന്നിവരെ പ്രഖ്യാപിച്ചു.