krishna-dinam


മാന്നാർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എം.കെ കൃഷ്ണന്റെ 29-ാമത് ചരമവാർഷികം കെ.എസ്.കെ.ടി.യു മാന്നാർ ഏരിയാ കമ്മിറ്റി ആചരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ.സുധാമണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എം അശോകൻ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.നാരായണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ആർ.സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ടി.ജി മനോജ്, ശോഭാ മഹേശൻ, എം.തങ്കപ്പൻ, കെ.അജയകുമാർ, കെ.സുരേഷ്കുമാർ, കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.