ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി നടത്തി വരുന്ന 92-ാം മത് പ്രതിമാസ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. കാർത്തികപ്പള്ളി താലൂക്ക് ഭൂരേഖാ തഹസിൽദാർ വി.ദീപു ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് ആയുർവേദ അസോസിയേഷൻ നേതൃത്വം നൽകുന്ന ക്യാമ്പിൽ ഡോക്ടർമാരായ ബി.എസ്.ഗംഗ ,ദീപ്തി കെ.വി ,സൽമാൻ കെ.എ, ധന്യ ആർ.പിള്ള എന്നിവർ പരിശോധന നടത്തും.ഉദ്ഘാടന ചടങ്ങിൽ കെ.സോമനാഥൻ നായർ അദ്ധ്യക്ഷനാകുമെന്ന് പ്രസിഡന്റ്‌ ജോൺതോമസ് അറിയിച്ചു.