v

വെട്ടുവേനി : മണ്ണൂർ ഗവ.ഡി.കെ. എൻ.എം എൽ.പി സ്കൂളിന്റെയും റോട്ടറി ക്ളബ്ബ് മണ്ണാറശ്ശാലയുടേയും സംയുക്താഭിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷത്തിൽ എസ്.എം.സി വൈസ് ചെയർമാൻ സുരഭി എസ്.കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രാജീവ് സ്വാഗതം പറഞ്ഞു. റോട്ടറി ക്ളബ്ബ് മണ്ണാറശ്ശാല പ്രസിഡന്റ് ഗോപകുമാർ പി.ജി, സെക്രട്ടറി സോണി ശാമുവൽ, അസി.ഗവർണർ സുരേഷ് ഭവാനി, ഡിസ്ട്രിക്ട് ചെയർമാൻ ബി.രവികുമാർ ,ഡോ. സുനിൽ, ജിതേഷ് ,സുമാ രവികുമാർ ,എസ്.ആർ.ജി കൺവീനർ അമ്പിളി, അധ്യാപകരായ ധന്യ, സിനി, ഷൈലജ, അനിത എസ്.എം.സി അംഗങ്ങളായ പ്രതിഭ, ജലജ , ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.