കുട്ടനാട് : മങ്കൊമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജവഹർലാൽ നെഹ്റു 135-ാം ജന്മദിനാഘോഷം കർഷകകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പത്മകുമാർ മനോജ് അദ്ധ്യക്ഷനായി. 11-ാം വാർഡ് മെമ്പർ ജോസഫ് മാമ്പൂത്ര മുഖ്യപ്രഭാഷണം നടത്തി. മഹിളകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി ജോസഫ്, മണ്ഡലം വൈസ് പ്രസിഡന്റ് കണ്ണപ്പൻ കണിയാംപറമ്പ് , കർഷകകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജോ പി.ജോസഫ്, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ മാത്യു തുടങ്ങിയവർ സംസാരിച്ചു.