മുഹമ്മ: ശിവഗിരീശ്വര ക്ഷേത്രത്തിൽ നാളെ മുതൽ മണ്ഡല ചിറപ്പ് മഹോത്സവം ആരംഭിക്കും. രാവിലെ 5.30 ന് ഗുരുദേവ സുപ്രഭാതം , ഗുരുപൂജ, ക്ഷേത്രാചാര ചടങ്ങുകൾ വൈകിട്ട് 6.30 ന് ദീപക്കാഴ്ച,സമൂഹ പ്രാർത്ഥന.തുടർന്ന് ഗുരുപ്രസാദ വിതരണം.43 ദിവസങ്ങളിലായി നടക്കുന്ന മണ്ഡലച്ചിറപ്പു മഹോത്സവം ഡിസംബർ 28 ന് മംഗളാരതിയോട് കൂടി സമർപ്പിക്കും.