
മുഹമ്മ:പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ 102,122 അങ്കണവാടികളിൽ ശിശുദിന റാലിയും കുരുന്നുകളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. വാർഡ് അംഗം നവാസ് നൈനയുടെ നേതൃത്വത്തിൽ നടന്ന വർണാഭമായ റാലിക്ക് അമ്പലക്കടവിൽ പ്രദേശവാസികൾ വൻ വരവേൽപ്പാണ് നൽകിയത്. റാലിക്ക് ശേഷം നടന്ന കലാപരിപാടികളിൽ പങ്കെടുത്ത കുരുന്നുകൾക്ക് വാർഡ് അംഗം സമ്മാനങ്ങൾ നൽകി. റാലിക്ക് അങ്കണവാടി ജീവനക്കാരായ ബുഷ്‌റ, ഷീജ, ഉദയമ്മ, ഷൈല, സി.ഡി.എസ്. അംഗം സൈനബ, വാർഡ് വികസന സമിതി കൺവീനർ പി.കെ. നിഷാദ്, അങ്കണവാടി പിന്തുണ കമ്മിറ്റി അംഗങ്ങളായ എം. ഹഫ്സ ബീവി, സുധർമ, ഹസീന ബഷീർ, നൗഫൽ, ബിനാസ് തുടങ്ങിയവർ നേതൃത്വം നൽകി.