ambala

അമ്പലപ്പുഴ: കരുമാടി കളത്തിൽ പാലം 116-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു . സമ്മേളനം തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.കരുമാടി മോഹനൻ അദ്ധ്യക്ഷനായി . വൈസ് പ്രസിഡന്റ് അംബികാ ഷിബു സമ്മാനദാനം നിർവഹിച്ചു.പഞ്ചായത്തംഗം ജയചന്ദ്രൻ കലാം കേരി, വർക്കർ സൽമാ ദേശായി, വി.ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്ണൻ , ടി.സുരേഷ്, ബൈജു നാറാണത്ത്, പി.ജെ. മേഴ്‌സി എന്നിവർ സംസാരിച്ചു.