ambala

അമ്പലപ്പുഴ: പുരോഗമന കലാ സാഹിത്യ സംഘം പുറക്കാട് മേഖല പാറപ്പുറം അനുസ്മരണവും എവർഷൈൻ പബ്ലിക്ക് ലൈബ്രറിയെ ആദരിക്കലും സംഘടിപ്പിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്സ്. സുദർശനൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മുംതാസ് വാഹിദ് അദ്ധ്യക്ഷനായി.ജോസഫ് ചാക്കോ പാറപ്പുറത്ത് അനുസ്മരണം നടത്തി. എഴുത്തുകാരി ഇന്ദുലേഖ എവർഷൈൻ ഗ്രസശാലയെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എസ്. മായാദേവി ലൈബ്രറേറിയനെ ആദരിച്ചു. ദേവ്യ ജെ.ദീപു നെഹ്രു അനുസ്മരണം നടത്തി . കെ.രാജീവ്, ഡി. ശ്രീദേവി , ബി. ശ്രീകുമാർ തുടങ്ങി​യവർ സംസാരിച്ചു. സെക്രട്ടറി ജോഷി രവി സ്വാഗതം പറഞ്ഞു.