
മാന്നാർ: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്, മാന്നാർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് 180-ാം നമ്പർ അംങ്കണവാടിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗനിർണയവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യസമിതി ചെയർമാൻ ബി.കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ ശിവപ്രസാദ്, വാർഡ് മെമ്പർ സുജാത മനോഹരൻ, സംസ്ഥാന ഉപദേശക സമിതി അംഗം രാമചന്ദ്രൻ മുല്ലശ്ശേരി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ടി.കെ അനിതകുമാരി എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ.കെ.സുധപ്രിയ ബോധവത്കരണ ക്ലാസും യോഗാ ഡെമോൺസ്ട്രേഷനും നടത്തി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.നീലി നായർ.എസ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.